ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. അമൃത സൂപ്പർ സ്റ്റാർ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വെൺമണി എം റ്റി എച്ച് എസ് എസ് പ്ലസ് ടു വിദ്യാർഥി അശ്വിൻ പ്രകാശ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്ത് വെൺമണി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ടി വിശ്വനാഥൻ്റെ സ്വീകരണ പര്യടനം ആലാ പഞ്ചായത്ത് മണ്ണാരേത്ത് പടിയിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. പി കെ പുരുഷൻ അധ്യക്ഷനായി.
എൽഡിഎഫ് നേതാക്കളായ എം എച്ച് റഷീദ്, ബി ബാബു,
നെൽസൺ ജോയി, വി എസ് ഗോപാലകൃഷ്ണൻ,
ടി കെ സോമൻ, കെ ആർ മുരളീധരൻ പിള്ള, കെ എസ് ഗോപിനാഥ്,
പി ആർ രമേശ് കുമാർ. ......
ദോഹ: ഭിന്ന ശേഷിക്കരായ
വ്യക്തികളും അവരുടെ കുടുംബങ്ങളും, പരിചരണക്കാരും, സേവനദായകരും ആവശ്യാനുസൃത സേവനങ്ങളും വിവരങ്ങളും കൂടുതൽ വ്യക്തവും വിശ്വസനീയവുമായ രീതിയിൽ ലഭ്യമാക്കുന്നതിനായി സാമൂഹിക വികസന കുടുംബ മന്ത്രാലയം (MSDF) ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു.സാമൂഹിക വികസന കുടുംബ മന്ത്രി ബുതൈന ബിന്റ് അലി അൽ ജാബർ അൽ നുഐമി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ
ഭിന്നശേഷിയുള്ളവർ നേരിട്ട് പങ്കെടുത്ത് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച
സർഗാത്മക ഇടപെടലുകൾനടത്തിയ മന്ത്രാലയത്തിന്റെ പ്രതിബദ്ധത സന്ദേശമായി.മദാ – അസിസ്റ്റീവ് ടെക്നോളജി സെന്റർ ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ......
കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന ഘാന കലാകാരൻ ഇബ്രാഹിം മഹാമ ആഗോള പ്രശസ്തമായ ആർട്ട്റിവ്യൂ പവർ 100 പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ലണ്ടൻ ആസ്ഥാനമായുള്ള ആർട്ട്റിവ്യൂ മാഗസിൻ 2024-ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലാണ് മഹാമ നേട്ടം കൈവരിച്ചത്.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും സഹസ്ഥാപകനുമായ ബോസ് കൃഷ്ണമാചാരി 52-ാം സ്ഥാനത്തും ആർട് കളക്ടറും കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട് ചെയർപേഴ്സണും കെബിഎഫ് രക്ഷാധികാരിയുമായ കിരൺ നാടാർ 18-ാം സ്ഥാനത്തും ഇടംപിടിച്ചു. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഘട്ടക്കിന്റെ വിഖ്യാതമായ വിഭജനത്രയത്തിലെ മൂന്ന് ചിത്രങ്ങളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ......
പള്ളുരുത്തി: മാരുതി യോഗസന സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഓൾ കേരള യോഗ ചാമ്പ്യൻഷിപ്പ് നാളെ (06.12.2015 ശനിയാഴ്ച) പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ ഹാളിൽ നടക്കും.രാവിലെ ഒൻപതിന് കെ.ജെ മാക്സി എം. എൽ. ......
ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാര്ഡന് സിറ്റിയിലെ ഇവന്റ് സിനിമാസിലും തുടർന്ന് ഗോൾഡ് കോസ്റ്റിലെ റീഡിംഗ് സിനിമസിലും നിറഞ്ഞ സദസ്സില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം നടന്നത്.
പുതുമുഖങ്ങളെ സ്ക്രീനില്‍ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകര്‍ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ പ്രദര്‍ശനം കാണാന്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ജോയ് കെ.മാത്യുവും കുടുംബസമേതം എത്തിയിരുന്നു. നടനും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ ജോയ് കെ.മാത്യു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും ജോയ്.കെ.മാത്യു തന്നെയാണ്. ......